ലോട്ടറിക്ക് ജി.എസ്.ടി നിരക്ക് കുറച്ചതില്‍ അഴിമതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി മാഫിയക്ക് വേണ്ടി ബി.ജെ.പി വിടുപണി ചെയ്യുകയാണ്. ലോട്ടറി മാഫിയയെ കേരളത്തില്‍ പിടിമുറുക്കാന്‍ അനുവദിക്കില്ല. ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നല്‍കണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് ലോട്ടറി ഏജന്റുമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
