അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. സിസി ടിവി ദൃശ്യത്തിലേത് പോലെ മുഖസാദൃശ്യമുള്ള വ്യക്തിയാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.
Related News
കല്പാത്തി രഥോത്സവം നടത്താന് അനുമതി; കൊവിഡ് മാനദണ്ഡങ്ങള് പാലിക്കണം
കല്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന് അനുമതി നല്കി സര്ക്കാര്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 14,15,16 തീയതികളിലാണ് ആചാരാനുഷ്ഠാനങ്ങളോടെ രഥോത്സവം നടക്കുക. കൊവിഡ് പ്രോട്ടോക്കോള് പാലിക്കുന്നതിന്റെ ഭാഗമായി 2019, 20 വര്ഷങ്ങളില് ക്ഷേത്രങ്ങളിലെ ആചാരം മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷമാണ് രഥോത്സവം നടത്താന് അനുമതി നല്കിയത്. രഥസംഗമം ഉള്പ്പെടെയുള്ള ആഘോഷ പരിപാടികള് ഇത്തവണ നടത്തണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. […]
ഹിജാബ് വിധി :യഹോവ സാക്ഷി വിദ്യാര്ത്ഥികള് അനുകൂല വിധി നേടിയ 1986ലെ കേസ് ഉദ്ധരിച്ച് ജസ്റ്റിസ് ധൂലിയ
കര്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്ജികള് തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ വിധിയോട് വിയോജിച്ച് ജസ്റ്റിസ് സുധാംശു ധൂലിയ ഉദ്ധരിച്ചത് കേരളത്തിലെ ബിജോയ് ഇമ്മാനുവേല് കേസ്. ഹിജാബ് വിഷയത്തില് ഇന്ന് സുപ്രിംകോടതിയില് ഭിന്നവിധിയാണുണ്ടായത്. ഹിജാബ് നിരോധനത്തിനെതിരെ സമര്പ്പിച്ച ഹര്ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്ജികള് തള്ളി. കര്ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല് ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. യഹോവ സാക്ഷി വിഭാഗത്തില്പ്പെട്ട കുട്ടികള്ക്ക് ദേശീയ ഗാനം ചൊല്ലാതിരിക്കാന് അവകാശമുണ്ടെന്നായിരുന്നു ബിജോയ് ഇമ്മാനുവേല് […]
‘വിലായത്ത് ബുദ്ധ’ സിനിമയാക്കണമെന്ന മോഹം ബാക്കി വച്ച് യാത്ര; മലയാളികളുടെ പ്രിയ സച്ചി ഓർമയായിട്ട് രണ്ട് വർഷം
സംവിധായകനും തിരക്കഥാക്കൃത്തുമായിരുന്ന കെ ആർ സച്ചിദാനന്ദൻ ഓർമയായിട്ട് രണ്ട് വർഷം. കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ ചുരുങ്ങിയകാലം കൊണ്ട് സച്ചിയെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകനാക്കി. പുതിയകാലത്തെ ഏറ്റവും പ്രതിഭാധനനായ സംവിധായകൻ. അങ്ങനെയാണ് ചലച്ചിത്രപ്രേമികൾ സച്ചിയെ വിശേഷിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങൾ. എഴുത്തും സംവിധാനവും ഒരുപോലെ വഴങ്ങിയ ചലച്ചിത്രകാരൻ. സൗഹൃദവും സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ച സച്ചി പരിചയപ്പെട്ടവർക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. സേതുവിനൊപ്പം ചോക്ലേറ്റ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് സച്ചി സിനിമയിലെത്തുന്നത്. പിന്നീട് സച്ചി സേതു കൂട്ടുകെട്ടിൽ […]