കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.
Related News
കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും
കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായിത്തന്നെ നൽകും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആൻ്റണി രാജു നടത്തിയ ചർച്ചയിൽ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് കെഎസ്ആർടിഇഎ അറിയിച്ചു. ഡീസൽ കഴിഞ്ഞാൽ അടുത്ത പരിഗണന ശമ്പളത്തിന് നൽകണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും […]
സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍; സ്കോൾ കേരളയിൽ
സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ. സ്കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ വിവാദമായിരുന്നു. ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവീസില്ല. കൂടുതൽ സീനിയോരിറ്റി […]
കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി, മുക്കത്തും ദുരിതം വിതച്ച് മഴ
കോഴിക്കോട് ജില്ലയില്‍ മഴക്കെടുതി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്താല്‍ ഒറ്റപ്പെട്ട നിലയിലാണ്. കുറ്റ്യാടിയിലും കണ്ണാടിക്കലും കൊയിലാണ്ടിയിലും വെള്ളത്തില്‍ വീണ് നാല് പേര്‍ക്ക് ജീവന് നഷ്ടമായി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിച്ചു. ചാലിയാറും ഇരുവഴിഞ്ഞിയും പൂനൂര്പുഴയുമെല്ലാം നിറഞ്ഞ് കവിഞ്ഞതോടെ വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമായി. ദുരന്ത നിവാരണ സംവിധാനങ്ങള്‍ പോലും എത്തിക്കാനാവാത്ത അവസ്ഥയിലാണ് കുറ്റ്യാടി. പേരാമ്പ്രയ്ക്ക് അപ്പുറത്തേക്ക് മുഴുവന്‍ വെള്ളം കയറി കിടക്കുന്നു. വളയന്നൂരില്‍ ഒഴുക്കില്‍ പെട്ട മാക്കൂല്‍ മുഹമ്മദ് ഹാജി, […]