ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുബൈ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നൽകിയത്. യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി. ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.