മുന്‍പ് എതിര്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനേയും പി.വി അന്‍വറിനേയും വിജയിപ്പിക്കാന്‍ ഇത്തവണ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തിരൂരില്‍ നിന്ന് നിയമസഭയിലേക്ക് ഇ.ടിക്കെതിരെ മത്സരിച്ച യു.എ നസീര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വൈസ് ചെയര്‍മാനാണിന്ന്. പി.വി അന്‍വറിനോട് ഏറനാട്ടില്‍ ഏറ്റുമുട്ടിയ അഷ്റഫ് കാളിയത്താണങ്കില്‍ കോട്ടക്കലിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ നേതാവായ അഷ്റഫ് കാളിയത്തായിരുന്നു. അന്ന് സി.പി.എമ്മിന്റെ രഹസ്യ പിന്തുണയയോടെ പി.വി അന്‍വറും മത്സരിച്ചു. റിസല്‍ട്ട് വന്നപ്പോള്‍ പി.വി അന്‍വര്‍ രണ്ടാമനായി.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഷ്റഫ് കാളിയത്ത് ബി.ജെ.പിയുടേയും പുറകില്‍ നാലാമതാണെത്തിയത്.
അഷ്റഫ് കാളിയത്ത് 1996ല്‍ ഇ.ടി തിരൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ യു.എ നസീര്‍.അന്ന് പതിനായരിത്തിലധികം വോട്ടിന് ഇ.ടി വിജയിച്ചു. മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായിരുന്ന യുഎ ബീരാന്റെ മകന്‍ യു.എ നസീര്‍ പിന്നീട് ലീഗില്‍ തിരിച്ചെത്തി. സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് അമേരിക്കക്ക് പോയ നസീര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയിരിക്കുന്നത്.