44 വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്. ഈ പോരാട്ടത്തിൽ ഇരുപക്ഷത്തുമുള്ളത് കേരള കോൺഗ്രസുകളിലെ സൗമ്യരായ നേതാക്കൾ. രാഷ്ട്രീയ ജീവിതത്തിൽ സമാനതകൾ ഏറെയുണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനും എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടനും.
എൽഡിഎഫിന് വേണ്ടി തോമസ് ചാഴികാടൻ..യുഡിഎഫിന് വേണ്ടി ഫ്രാൻസിസ് ജോർജ്ജ്…രണ്ടു പേരും കോട്ടയത്തിന് കോട്ട കടക്കാൻ കരു നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇരുവർക്കും രാഷ്ട്രീയ ജീവിതത്തിലുള്ള സമാനതകൾ ഏറെ…ബാങ്ക് ജീവനക്കാരായ ഇരുവരും രാഷ്ട്രീയത്തിലേക്ക് വന്നത് അപ്രതീക്ഷിതമായി. കെ.എം മാണിയായിരുന്നു ചാഴികാടനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്.
1991 ഏറ്റുമാനൂരിൽ തോമസ് ചാഴികാടൻ മത്സരിക്കാൻ എത്തിയത് സഹോദരൻ ബാബു ചാഴിക്കാടന്റ മരണത്തെ തുടർന്ന്. കേരള കോൺഗ്രസ് സ്ഥാപകന നേതാവായ കെ.എം ജോർജ്ജിൻ്റെ മകൻ എന്ന മേൽവിലാസത്തിലാണ് ഫ്രാസിസ് ജോർജ്ജിന്റെ രാഷ്ട്രീയ പ്രവേശം. പി.ജെ ജോസഫിന്റെ ശിഷ്യനെന്ന നിലയിൽ പേരുകേട്ടു. ഇത്തവണ മത്സരത്തിനെത്തുബോൾ മുന്നണികളിൽ മാത്രം ചെറിയമാറ്റം.നാളിതുവരെ യുഡിഎഫിനൊപ്പം മത്സരിച്ച ചാഴികാടൻ ഇത്തവണ ഇടത് സ്ഥാനാർത്ഥിയാണ്.
എൽഡിഎഫിന് വേണ്ടി മാത്രം മത്സരിച്ച ഫ്രാൻസിസ് ജോർജ്ജ് യുഡിഎഫ് സ്ഥാനാർത്ഥിയുമായി. രണ്ടു പേരുടേയും എട്ടാമത്ത സ്ഥാനാർത്ഥിത്വം. കന്നി പോരാട്ടത്തിൽ തന്നെ ഇരുവരം അട്ടിമറികൾ നടത്തി… സിപിഎം നേതാവ് വൈക്കം വിശ്വനെ ചാഴികാടൻ തോൽപ്പിച്ചപ്പോൾ. തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പി.ജെ കുര്യനെ തന്നെയാണ് ഫ്രാൻസിസ് ജോർജ്ജ് പരാജയപ്പെടുത്തിയത്. എന്നാൽ മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ എല്ലാം ചാഴികാടൻ രണ്ടില ചിഹ്നത്തിൽ മാത്രം മത്സരിച്ചപ്പോൾ ഫ്രാൻസിസ് ജോർജ്ജിന് ചിഹ്നങ്ങൾ പലത് മാറേണ്ടി വന്നു.