സിപിഐയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം. കഴിഞ്ഞ തവണത്തെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ ജനകീയ മുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. ശക്തമായ തൃകോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭാ എംപിയും പാർട്ടി ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനാണ് ആലോചന. തൃശൂർ സീറ്റ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ ജനകീയത കൊണ്ട് തിരിച്ച് പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കൂകൂട്ടൽ. മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സ്ഥാനാർത്ഥി ആക്കിയേക്കും.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/10/cpi.gif?resize=1200%2C642&ssl=1)