സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളോടെ തന്നെ 16 വരെ ലോക്ഡൗണ്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 15 ശതമാനത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അത് 10 ശതമാനത്തില്‍ താഴെയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാനാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തില്‍ നിന്ന് 15ലേക്ക് വേഗത്തില്‍ എത്തിയിരുന്നു. പിന്നീട് കാര്യമായ കുറവുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/04/kerala-declares-night-curfew-from-tomorrow.jpg?resize=1200%2C642&ssl=1)