Kerala

ലോക്ഡൌണ്‍ ദുരിതം ആദിവാസി ഊരുകളിലും: വില്‍പ്പന നടത്താനാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ വനവിഭവങ്ങള്‍

പലിശയ്ക്ക് വാങ്ങിയ കടമെങ്ങനെ വീട്ടുമെന്നറിയാതെ ആദിവാസികള്‍

വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ആദിവാസി സമൂഹം ഇന്ന് ദുരിത കയത്തിലാണ്. വനശ്രീയോ വനവകുപ്പിന് കീഴിലുള്ള സഹകരണ സംഘങ്ങളോ വനവിഭവങ്ങള്‍ കോവിഡിന് ശേഷം ഏറ്റെടുക്കുന്നില്ല. ലക്ഷങ്ങളുടെ വനവിഭവങ്ങളാണ് ആദിവാസി ഊരുകളില്‍ കെട്ടികിടക്കുന്നത്. കൊല്ലം അച്ഛന്‍കോവിലിലെ ആദിവാസി ഊരുകളില്‍ നിന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

ഇഞ്ചപ്പട്ട, തേന്‍, കുന്തിരിക്ക മണിക്കൂറുകള്‍ ചെലവഴിച്ചാണ് അവര്‍ ഇത് ശേഖരിക്കുന്നത്. പലരും പലിശയ്ക്ക് പണം കടം വാങ്ങിയാണ് ഈ ജോലിക്ക് ഇറങ്ങിയത്. കിലോമീറ്ററുകളോളം കാടിന് ഉള്ളിലേക്ക് കടന്ന് ചെന്ന്, ഇവയെല്ലാം ശേഖരിച്ച് ജീപ്പിന് കൂലി കൊടുത്താണ് വനവിഭവങ്ങള്‍ ഈ കാടിന്‍റെ മക്കള്‍ ഇറക്കിക്കൊണ്ട് വരുന്നത്.

കഴിഞ്ഞ നാലുമാസമായി ഇവരുടെ വനവിഭവങ്ങള്‍ വാങ്ങാന്‍ ആരും എത്തുന്നില്ല. ഇതില്‍ പല സാധനങ്ങളും ദിവസം കഴിയുന്തോറും നശിച്ചുപോകും. ഇഞ്ചപ്പട്ടയെന്ന വനവിഭവം സൂക്ഷിച്ചുവെക്കുന്നതിന് അനുസരിച്ച് കറുത്തുപോകും. പിന്നെ ഇവ വില്‍പ്പന നടത്താനാകില്ല.