India Kerala

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. 33 ഗ്രമാപഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും അഞ്ച് നഗരസഭാ വാർഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ 130 പേരാണ് മത്സരിച്ചത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. എല്‍.ഡി.എഫും യു.ഡി.എഫ‌ും തുല്യശാക്തിയായി നില്‍ക്കുന്നതോ ഒരു സീറ്റിന്റെ മുന്‍തൂക്കമുള്ളതോ ആയ സ്ഥലങ്ങളില്‍ ഫലം ഭരണത്തെ നിര്‍ണയിക്കുന്ന ഘടകമാകും. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.