സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവര്‍ദ്ധനവിന് ബെവ്കോ സര്‍ക്കാരിനോട് അനുമതി തേടി. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. നേരത്തെ 48 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപ വരെയാണ് ഇത്തരത്തില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചത്. അതുകൊണ്ട് തന്നെ വിതരണക്കാര്‍ വിതരണത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വര്‍ദ്ധനക്ക് ബെവ്കോയുടെ പുതിയ തീരുമാനം. പ്രീമിയം ബ്രാന്റുകള്‍ക്ക് 50 രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related News
പ്രേംനസീറിന്റെ പേരില്‍ സ്മാരകമില്ലാത്തതില്‍ കുറ്റബോധം തോന്നുന്നു: മന്ത്രി എ.കെ. ബാലന്
അഭിനയപ്രതിഭയായിരുന്ന പ്രേംനസീറിന്റെ പേരില്‍ സ്മാരകമില്ലാത്തതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലന് പറഞ്ഞു . അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക് തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരള സൃഷ്ടിയില്‍ നാടകത്തിന് വലിയ സ്ഥാനമാണുള്ളത് . നാടകമുള്‍പ്പെടെയുള്ള കലകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി 14 ജില്ലകളിലും കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ സ്ഥാപിച്ച് വരുകയാണ്. ജനങ്ങളിലേക്ക് നാടകം കൂടുതലായി എത്തിക്കാന്‍ കഴിയണം. ഗ്രാമങ്ങളിലേക്ക് സിനിമയും കൂടുതലായി എത്തിക്കണം. ഇതിനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നാടകം പോലുള്ള […]
മണ്ണെണ്ണയുടെ വില കൂട്ടി; ഒറ്റയടിക്ക് വർധിപ്പിച്ചത് 8 രൂപ
ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ഡീലര്‍ കമ്മീഷന് ട്രാന്സ്പോര്ട്ടേഷന് നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് […]
കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം; കോവിഡ് കാലത്ത് 11 ശതമാനം വര്‍ധിച്ചെന്ന് മന്ത്രി
കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയർന്ന് 27.3 ശതമാനമായി. ദേശീയ ശരാശരി കേരളത്തെക്കാൾ കുറവാണ്- 20.8 ശതമാനം. സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 37.71 ശതമാനമായി ഉയർന്നു. ആസൂത്രണ ബോർഡിന്റെ കണക്ക് പ്രകാരം കേരളത്തിൽ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ […]