Kerala

കോഴിക്കോട് ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട് താമരശേരി കൂടത്തായിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം .

മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ കയറാൻ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: അജിത, മക്കൾ: ആദിൽഷ, ആജിൻഷ, മരുമകൻ: സുജീഷ് മറിവീട്ടിൽ താഴം, സഹോദരങ്ങൾ: ലീല, രാധാ, രാജൻ, രാജേഷ്.