പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കുടപ്പാറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയിൽ പുലിയുടെ കാൽപ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. തുടർന്ന് മാത്രമേ സംഭവത്തിന് വ്യക്തത വരുത്താനാകൂ.
Related News
“പല സമരങ്ങളെ പോലെ ഒരു സമരം” ഉദ്യോഗാർഥി സമരത്തെ പരിഹസിച്ച് വിജയരാഘവൻ
സെക്രട്ടേറിയറ്റിനു മുന്നിലെ ഉദ്യോഗാർഥികളുടെ സമരത്തെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ” പല പല സമര രൂപങ്ങളുണ്ട്, സത്യാഗ്രഹം, പിക്കറ്റിങ്, മുട്ടുകുത്തി നടക്കുക. അങ്ങനൊരു സമര രൂപമെന്ന നിലയിൽ അവർ സത്യാഗ്രഹ സമരം നടത്തുന്നുണ്ടെന്നാണ് പത്രങ്ങളിൽ വായിച്ചത്” അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ. സർക്കാരിന്റെ അധികാരപരിധിക്കുപുറത്തുള്ള കാര്യങ്ങളാണ് സമരക്കാർ ഇപ്പോൾ ആവശ്യങ്ങളായി ഉന്നയിച്ചിരിക്കുന്നത്. നിലവിലില്ലാത്ത റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ […]
1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി
1131 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 15,890 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029. ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള […]
ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററും ,വിയന്ന നിവാസിയുമായ ശ്രീ ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി
സൂറിച് : എറണാകുളം ,കൂത്താട്ടുകുളത്തെ നിറ സാന്നിധ്യവും ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കൻ ഇന്നലെ രാത്രി (13 .01 )ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .ഇന്നലെ രാത്രി കൂത്താട്ടുകുളം പൂവക്കളത്തെ സ്വവസതിയിൽ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് സമീപത്തുള്ള ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . നാളുകളായി ഓസ്ട്രിയയിലെ വിയന്നയിൽ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവർത്തന രംഗത്തു നിറ സാന്നിധ്യമായിരുന്നു.അതുപോലെ ശ്രീ മാണി സാറിന്റെ […]