മുസ്ലിം ലീഗ് പ്രതിനിധി സംഘം ഡല്ഹിയിലേക്ക്. കലാപബാധിത പ്രദേശങ്ങള് സന്ദര്ശിക്കുന്ന സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില് ലീഗിലെ മുഴുവന് എം.പിമാരും അടങ്ങുന്ന സംഘമാണ് ഡല്ഹിയിലെത്തുക.
Related News
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോ. 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്ട്രെച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ്.
പ്രവാസികളുടെ ആദ്യ സംഘം കൊച്ചിയില്
അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട് പ്രവാസികളുമായി അബുദാബിയില്നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തില് പ്രവേശിപ്പിച്ചത്. പരിശോധനയില് ആര്ക്കും രോഗബാധ സ്ഥിരീകരിച്ചില്ല. അബുദാബിയില് നിന്ന് കൊച്ചിയിലേക്കുള്ള എയര് ഇന്ത്യയുടെ IX 452 വിമാനമാണ് 177 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. എമിഗ്രേഷന് […]
റിസബാവ അന്തരിച്ചു
നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. (malayalam actor rizabaava demise) നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും […]