Kerala

ബിജെപി വോട്ടുകൾ വ്യാപകമായി ചോർന്നു,എൽ ഡി എഫ് വോട്ട് ചോർന്നിട്ടില്ല; ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്.ജനവിധി മാനിക്കുന്നു. എൽ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തരവാദിത്തം നിർവ്വഹിച്ചു.(Ldfs core votes have not leaked jaick cthomas)

ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കും.

ബിജെപിയുടെ വോട്ടുകൾ വ്യാപകമായി ചോർന്നിട്ടുണ്ട്. ബി ജെ പി യും കോൺഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്ന് പരിശോധിക്കണം.വോട്ടു ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎൽഎക്ക് ഭാവുകങ്ങൾ.

ഏതെങ്കിലും ഒരു സമുദായത്തിന്‍റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021 ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ടുകൾ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ഈകണക്കുകളോട് ചേർത്ത് നിർത്താൻ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെയെന്നും ജെയ്ക് പറഞ്ഞു.