Kerala

കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം

വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്.

ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 103 ഇടത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നുണ്ട്. 48 ഇടത്ത് മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുന്നു. 941 വരുന്ന ഗ്രാമ പഞ്ചായത്തിൽ 481 ഇടത്തും എൽഡിഎഫിനാണ് മുന്നേറ്റം. യുഡിഫിനാകട്ടെ 383 ഇടത്ത് മുന്നേറ്റമുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപിക്ക് സാന്നിധ്യം അറിയിക്കാൻ സാധിച്ചത്. 24 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളാണ് എൽഡിഎഫ് മുന്നേറ്റം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫിനാണ് മുന്നേറ്റം.