ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണാപത്രം തയ്യാറാക്കിയതില്‍ സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞത് കള്ളമെന്ന് ബോധ്യപ്പെട്ടതായി ഫാദർ ഷാജിന് ജോസ് പറഞ്ഞു. ഇതുവരെയുണ്ടായ കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണമെന്നും ഷാജിന് ജോസ് ആവശ്യപ്പെട്ടു.
Related News
തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം: മനുഷ്യാവകാശ കമ്മിഷൻ
തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001) ചട്ടങ്ങൾ എന്നിവയിൽ ഫലപ്രദമായ ഭേദഗതികൾ കൊണ്ടുവരുന്നതിന് ആവശ്യമായ ശുപാർശകൾ കേന്ദ്ര സർക്കാരിന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിന് വേണ്ടി തദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. വാക്സിനേഷൻ കൊണ്ടു മാത്രം തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാനാവില്ലെന്നും […]
ചെക്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് അറസ്റ്റില്‍
ചെക്ക് തട്ടിപ്പ് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന് അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് നല്കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്. ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന് യു.എ.ഇക്ക് കൈമാറുകയായിരുന്നു. അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.
യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി
തൃശൂരിൽ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി. പാവറട്ടി സ്വദേശി ആശ(35) യാണ് മരിച്ചത്. കഴിഞ്ഞ 12 ന് കുന്നിക്കുരു കഴിച്ച് അവശയായ ആശ ഇന്നലെയാണ് മരിച്ചത്. നാട്ടികയിലെ ഭർത്താവിൻ്റെ വീട്ടിലാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. ഭർതൃവീട്ടുകാർ ആശയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആശയുടെ വീട്ടുകാർ ആരോപിച്ചു. കുട്ടികളെ മൃതദേഹം കാണിക്കാൻ പോലും തയാറാകുന്നില്ലെന്നും . അമ്മ മരിച്ച വിവരം കുട്ടികളെ ഭർതൃവീട്ടുകാർ അറിയിച്ചിട്ടില്ലെന്നും ആരോപണം.