പാലക്കാട് ആനമൂളിയില്‍ ഭൂമി വിണ്ടുകീറിയ പ്രദേശത്ത് ശക്തമായ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്.വനത്തിനകത്താണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടെത്തിയത്.ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു.
വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ ആദിവാസികളാണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടത്. ജിയോളജി വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. മഴ തുടര്‍ച്ചയായി പൊയ്താല്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുമെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടലുണ്ടായാല്‍ നിരവധി വീടുകള്‍ പൂര്‍ണമായി തകരുകയും അട്ടപ്പാടി ചുരം റോഡ് ഒലിച്ച് പോവുകയും ചെയ്യും. മഴ തുടങ്ങിയാല്‍ ഉടന്‍ സമീപത്തെ ആളുകളെ മാറ്റി താമസിപ്പിക്കുമെന്ന് സ്ഥലം എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. 2 ഏക്കറോളം സ്ഥലത്തെ ഭൂമിയാണ് വിണ്ടു കീറിയിരിക്കുന്നത്.പല പാറകളും മരങ്ങളും മണ്ണില്‍ നിന്നും അടര്‍ന്ന് നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.