കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് കൂടുതൽ പ്രദേശങ്ങൾ. കൂട്ടിക്കലിൽ 11 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. തീക്കോയിൽ എട്ടിടത്തും തലനാട്ടിൽ ഏഴിടത്തുമാണ് അപകട സാധ്യത. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറാൻ കൂട്ടാക്കാത്തവരെ നിർബന്ധപൂർവം മാറ്റും.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/10/landslide-caution-in-kottayam-district.jpg?resize=1200%2C620&ssl=1)