Kerala

കോവിഡ് ജാഗ്രത: ലക്ഷദ്വീപിലെ ആകെയുള്ളൊരു ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി

കേരളത്തിലെ പോലെയല്ല ലക്ഷദ്വീപിലെ കോവിഡ് ജാഗ്രത. അത് എടിഎമ്മിലായാലും അങ്ങനെ തന്നെ. ജാഗ്രത കൂടി ഇപ്പോൾ ആകെയുള്ളൊരു ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടേണ്ടി വന്നൊരു രസകരമായ സംഭവമാണ് ദ്വീപിലുണ്ടായത്.

കേരളത്തിലെ പോലെയല്ല ലക്ഷദ്വീപിലെ കോവിഡ് ജാഗ്രത. അത് എടിഎമ്മിലായാലും അങ്ങനെ തന്നെ. ജാഗ്രത കൂടി ഇപ്പോൾ ആകെയുള്ളൊരു ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടേണ്ടി വന്നൊരു രസകരമായ സംഭവമാണ് ദ്വീപിലുണ്ടായത്.

അഗത്തി ദ്വീപിലെ സിൻഡിേക്കേറ്റ് ബാങ്കിൻ്റെ എ.ടി.എമ്മാണ് ഒരു ദിവസം പെട്ടന്നങ്ങ് പണിമുടക്കിയത്. കേരളത്തിലെ പോലെ അടുത്തടുത്ത് എടിഎം ഒന്നും ഇല്ലാത്തതിനാൽ ദ്വീപുകാരും വിഷമത്തിലായി. ഇവരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ബാങ്ക് കാർ എടിഎം തകരാർ പരിഹരിക്കാമെന്നേറ്റു. പക്ഷെ മെഷിൻ ശരിയാക്കണമെങ്കിൽ വിദഗ്ധൻ കൊച്ചിയിൽ നിന്നെത്തണം. ടെക്നീഷ്യനെ കപ്പലിൽ തന്നെ ദ്വീപിലെത്തിച്ചു. ഇപ്പ ശരിയാക്കി തരാമെന്ന് പറഞ്ഞത്തിയ ആൾ എടിഎം കൗണ്ടറിലും തൊട്ടടുത്ത ബാങ്കിലുമെല്ലാം കയറി ഇറങ്ങിയതോടെയാണ് ദ്വീപുകാർ കോവിഡിൻ്റെ കാര്യം ഓർത്തത്.

കോവിഡ് കേസുകൾ റിപോർട്ട് ചെയ്യാത്ത ദ്വീപിലേക്ക് കൊച്ചിയിൽ നിന്നെത്തിയ ആൾക്കെതിരെ പ്രതിഷേധമായി. ഇതോടെ മജിസ്ട്രേറ്റ് വരെ വിഷയത്തിലിടപെടേണ്ടി വന്നു. അവസാനം ടെക്നീഷ്യൻ 14 ദിവസത്തെ ക്വാറൻ്റെെനിൽ പോകണമെന്ന് ഉത്തരവായി. അതിലും വലിയ പണി കിട്ടിയത് ബാങ്കും എടിഎമ്മും അടച്ചിടാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടതാണ്. എടിഎം വേണ്ട ബാങ്കെങ്കിലും തുറന്നാൽ മതിയെന്ന അവസ്ഥയാണിപ്പോൾ ദ്വീപുകാർക്കുള്ളത്.