കോഴിക്കോട് കുറ്റ്യാടിയില് ഒഴുക്കില്പ്പെട്ട് രണ്ടു പേര് മരിച്ചു. ആര്പ്പുങ്കര വയല് മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്ഹുദ മാനേജര് മാക്കൂര് മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
Related News
പടയപ്പ വീണ്ടും ജനവാസ മേഖലയിൽ
ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു.
ബഫർ സോൺ; തൃശൂർ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ
ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ഇന്ന് തൃശൂർ ജില്ലയിയിലെ മലയോര മേഖലയിൽ ഹർത്താൽ. ഇന്ന് ജില്ലയിൽ മലയോര മേഖല ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എം എം വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ് ഹർത്താൽ.(bufferzone ldf harthal in thrissur) പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിലാണ് ഹർത്താൽ. 1 കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം […]
‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. ഈ മാസം 17 ന് ഗുരുവായൂരില് വച്ചാണ് സുരേഷ് ഗോപിയുടെ മകള് ഭാഗ്യയുടെ വിവാഹം.മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില് വച്ച് ഇക്കഴിഞ്ഞ ജൂലൈയില് വിവാഹ നിശ്ചയ ചടങ്ങുകള് നടത്തിയിരുന്നു.ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വച്ചാണ് വിവാഹ […]