കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയുടെ കത്ത്. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് കത്തില്‍ മേരി ചാണ്ടി പറയുന്നു. മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്കാണ് കത്തയച്ചത്.
കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പുരോഗമിക്കുമ്പോഴാണ് തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ അഭിപ്രായം വരുന്നത്. നേരത്തെ കുട്ടനാട് സീറ്റില്‍ ആര് മത്സരിക്കണമെന്ന് കാര്യത്തില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം ആരായാണം എന്ന വാദം ഉയര്‍ന്നിരുന്നു.
അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു തോമസ് ചാണ്ടി അന്തരിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന തോമസ് ചാണ്ടിക്ക് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതല്‍ മൂന്ന് തവണയാണ് കുട്ടനാട്ടില്‍ നിന്ന് എം.എല്‍.എ ആയത്.