കുതിരാന്‍ തുരങ്കത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത പരിഷ്‌കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്. പാലക്കാട്ടേക്കുള്ള വാഹനങ്ങളും വ്യാഴാഴ്ച മുതല്‍ കുതിരാന്‍ തുരങ്കത്തിനകത്തുകൂടി കടത്തി വിടും.
നിലവില്‍ കുതിരാന്‍ തുരങ്കത്തിലെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. തുരങ്കത്തിന് മുന്നിലുള്ള റോഡിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അതിനായി തുരങ്കത്തിന് സമാന്തരമായുള്ള മൂന്ന് കിലോമീറ്റര്‍ നീളത്തിലുള്ള പാലക്കാട്-തൃശൂര്‍ റോഡ് പൊളിക്കും. തുടര്‍ന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. ഇതിനുവേണ്ട ഡിവൈഡര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്.
അതേസമയം ഒരു തുരങ്കത്തിലൂടെ മൂന്ന് കിലോമീറ്റര്‍ ദൂരം ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ കുതിരാനില്‍ വീണ്ടും ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് നിര്‍മാണ കമ്പനി ജില്ലാ ഭരണകൂടത്തിന് നല്‍കിയ ഉറപ്പ്.