കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായി 54 മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം. ചുറ്റുമതിൽ നിർമ്മിക്കാൻ മാത്രം മുറിച്ചു നീക്കേണ്ടത് 25 വൻ മരങ്ങളാണ്. മരം മുറിക്കാനുള്ള അനുമതി നൽകാൻ ട്രീ കമ്മറ്റിയിൽ തീരുമാനമായി.
നിർമാണത്തിനായി മുറിച്ചു മാറ്റേണ്ടതിൽ 100 വർഷത്തിലധികം പഴക്കമുള്ള വൻ മരങ്ങളും ഉൾപ്പെടുന്നുണ്ട്. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത്രയധികം മരങ്ങൾ മുറിച്ചു മാറ്റുന്നതിനെ എതിർത്തിരുന്നു. എന്നാൽ നിലവിൽ ട്രീ കമ്മിറ്റി അനുമതി നൽകിയത് വനം വകുപ്പിന്റെ എതിർപ്പ് മറികടന്നാണ്.
ചുറ്റുമതിൽ നിർമ്മാണത്തിന് വേണ്ടി മരങ്ങൾ മരിക്കുന്നതിന് എതിരെ പ്രതിഷേധം ഉയരുകയാണ്.