മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം കുറഞ്ഞതിൽ യു.ഡി. എഫി ന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം നേടാന്‍ യു.ഡി.എഫിന് കഴിയുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
വട്ടിയൂർക്കാവിൽ പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിച്ചു.വോട്ട് മറിക്കാനാണ് ബി.ജെ.പി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് . എന്‍.എസ്.എസിന്റെ പരസ്യ പിന്തുണ മറ്റ് സമുദായങ്ങളെ യു.ഡി.എഫിൽ നിന്ന് അകറ്റില്ലെന്നും മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു.
നിലവിലെ സാഹചര്യം അനുകൂലമെന്ന് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദ്ധീൻ പറഞ്ഞ. ആശങ്കകളില്ല വിജയം ഉറപ്പാണെന്നും ഖമറുദ്ദീന് മീഡിയവണിനോട് പറഞ്ഞു.
കോന്നിയിൽ നടന്നത് യു.ഡി.എഫ്- എൽ.ഡി.എഫ് മത്സരമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രദേശിക പ്രശ്നങ്ങൾ കോന്നിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. പോളിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിന് അനുകൂലമാണ്.കോന്നിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലായിരുന്നു മത്സരമെന്നും റോബിന് പീറ്റര്‍ പറഞ്ഞു.