India Kerala

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ ലീഗ് സ്ഥാനാര്‍ഥിയായേക്കും. നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്.

അതേസമയം മഞ്ചേശ്വരത്ത് ലീഗും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം മതേതര ശക്തികളെ പിന്തുണക്കണം, സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.