Kerala

സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് കുഞ്ഞാലിക്കുട്ടി

സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഐടി വകുപ്പിൽ സ്വപ്ന ജോലി നേടിയത് ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. അന്വേഷണത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ സമരം വേണോ എന്ന് ആലോചിക്കും. ആരോപണം ഉയര്‍ന്ന ഉടന്‍ ആരെയും കുറ്റക്കാരാക്കാന്‍ ആക്കാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.