കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പത്തനംതിട്ട മണ്ഡലത്തില ഇടത് മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കും കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് ചാഴികാടന് വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്.
ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു.
പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്.