കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ആർ.എസ്.എസ് നിർദ്ദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യത കൽപിക്കപ്പെടുന്നയാളാണ് കുമ്മനം. അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരും ഡൽഹിയിലുണ്ട്.
Related News
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ […]
എറണാകുളത്ത് മതിയായ ഡോസ് വാക്സിനില്ല; ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ ക്ഷാമം; പ്രതിഷേധിച്ച് ജനം
എറണാകുളം ജില്ലയില്‍ മതിയായ വാക്സിന് വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില്‍ മാത്രമാണ് വാക്സിന് വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ മുതല്‍ തന്നെ വാക്സിന് സ്വീകരിക്കാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് 150 പേര്‍ക്ക് മാത്രമാണ് വാക്സിന് വിതരണം ചെയ്തത്. ടോക്കന്‍ ലഭിക്കാതായതോടെ പലരും പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. നാളെ കൂടുതല്‍ വാക്സിന് വിതരണം ചെയ്യാന്‍ കഴിയുമെന്ന […]
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി
കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന്റെ അറസ്റ്റ് മുന്‍നിര്‍ത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി. അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നാമജപ യാത്ര സംഘടിപ്പിച്ചു. ഈ വിഷയം ഉയര്‍ത്തിക്കാട്ടി കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഉടനീളം ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കേസിലാണ് കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബു അറസ്റ്റിലായത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് നഗരത്തില്‍ ശബരിമല […]