ഒരുമാസത്തിനിടെ കുളത്തുപ്പുഴയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. കുളത്തുപ്പുഴ ടൗണ്‍ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നാല് കാണിക്ക വഞ്ചികള്‍ മോഷ്ടാക്കള്‍ കടത്തി.
രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് കവര്‍ച്ച ആദ്യമറിഞ്ഞത്. തുടര്‍ന്ന് കുളത്തുപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലര്ച്ചെയകാം കവര്‍ച്ച നടന്നതെനാണ് പ്രാഥമിക നിഗമനം. ഒരു മാസത്തെ കാണിക്ക തുകകള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
ഒരുമാസം മുമ്ബും ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. ഇവിടെയും ആനക്കൂട് ശിവക്ഷേത്രത്തിലും കവര്‍ച്ച നടത്തിയ പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇവിടെ കവര്‍ച്ച നടന്നിരിക്കുന്നത്.