കൂടത്തായി കേസ് അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരന്പയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു.
ജോളി, നിര്‍മാതാവ് ആന്റണി പെരുന്പാവൂര്‍, സീരിയല്‍ സംവിധായകന് ഗിരീഷ്കോന്നി എന്നിവരടക്കം എട്ടുപേരാണ് എതിര് കക്ഷികള്‍. ഈ മാസം 25ന് ഇവരോട് ഹാജരാകാന്‍ താമരശേരി മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു.
മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുന്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു പ്രമുഖ ചാനലില്‍ കൂടത്തായി എന്ന പേരില്‍ പരന്പരയും തുടങ്ങിക്കഴിഞ്ഞു.