ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്ത പ്രശ്നം നിവേദനമായി ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി വന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ ആരെങ്കിലും വിളിച്ചിരുന്നതായി അറിയില്ലെന്നും ജലീല്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യുവാണ് ജലീലിന് പരാതി നല്‍കിയ കാര്യം പറഞ്ഞത്. തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിയുടെ പി.എസിനെ വിളിച്ചത് എന്തിനാണെന്നും ജയിംസ് മാത്യു ചോദിച്ചിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/JALEEL.jpg?resize=1200%2C642&ssl=1)