India Kerala

മന്ത്രിസ്ഥാനത്ത് ജലീല്‍ തുടരണമോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് മുനീര്‍

കേരള സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.
കേരള സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. മന്ത്രിസ്ഥാനത്ത് ജലീല്‍ തുടരണമോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും മുനീര്‍ പറഞ്ഞു.

സാങ്കേതിക സര്‍വ്വകലാശാലയില്‍ അദാലത്ത് നടത്തിയ വിഷയത്തില്‍ ഗവര്‍ണറും, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് മുനീറിന്റെ പ്രതികരണം. നിയമസഭ എടുത്ത തീരുമാനത്തിനെതിരെ പോലും നിലപാടെടുത്തയാളല്ലേ തനിക്കെതിരെ ഉത്തരവിറക്കിയതെന്ന് കെ.ടി ജലീല്‍ ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ സങ്കടം പരിഹരിക്കേണ്ടത് നിയമം ലംഘിച്ചല്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സാങ്കേതിക സര്‍വ്വകലാശലയില്‍ മന്ത്രി കെ.ടി ജലീലിന്റെയും പ്രൈവറ്റ് സെക്രട്ടറിമാരുടേയും സാന്നിധ്യത്തില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചത് നിയമവിരുദ്ധമാണന്ന് ഗവര്‍ണര്‍ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അദാലത്തിനെ ന്യായീകരിച്ച് മന്ത്രി രംഗത്ത് വന്നത്. എന്നാലിത് നിയമവിരുദ്ധമാണന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.