India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. കോളജില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തെ ഇന്ന് രൂപീകരിക്കും. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണറെ കാണും. കെ.എസ്‌.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസത്തേക്കായിരുന്നു പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരുന്നത്. അഖിലിനെ കുത്താന‍് ഉപയോഗിച്ച ആയുധം കണ്ടെത്താനുണ്ട്. സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നും പിടിച്ചെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തെ ഇന്ന് രൂപീകരിക്കും. കേരള സർവകലാശാല, പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെക്കാണും. രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. വിഷയത്തില്‍ കെ.എസ്‌.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കെ.എസ്‌.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിൽ എ.ബി.വി.പി നടത്തുന്ന 72 മണിക്കൂർ പ്രതിഷേധ ധർണയും തുടരുകയാണ്.