India Kerala

‘ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ്എഫ്ഐ ചരിത്രം ഓർമ്മിപ്പിക്കണം’ ; കെഎസ്‌യു

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിൽ എസ്എഫ്ഐയുടെ നിലപാട് മാറ്റിയോ എന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ. സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എസ്എഫ്ഐക്കെതിരെ വിമർശനവുമായി കെഎസ്‍യു രംഗത്തെത്തിയത്.ടിപി ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമ്മിപ്പിക്കണമെന്നാണ് ആനിന്റെ വിമർശനം.എസ്എഫ്ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കിൽ പുതിയ നിലപാട് തുറന്നു പറയണമെന്നും ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബജറ്റിലെ സ്വകാര്യ വിദേശ സർവകലാശാലകൾക്കെതിരെ വ്യാപകമായവിമർശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ….
സഖാവിനെ അറിയാമോ …
ആ രണഗാഥ അറിയാമോ ….
സ്വകാര്യ – വിദേശ സർവകലാശാലകളുടെ കാര്യത്തിൽ ഇടത് സർക്കാരിന്റെ നിലപാട് കേട്ടപ്പോൾ കെഎൻ ബാലഗോപാൽ ഉൾപ്പടെയുള്ള മൂത്തസഖാക്കളോടും ആർഷോ ഉൾപ്പടെയുള്ള കുട്ടിസഖാക്കളോടും കേരളക്കര മുഴുവൻ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ് …
കെവി റോഷൻ , കെകെ രാജീവൻ , മധു , കെ ഷിബുലാൽ , സി ബാബു … ഈ അഞ്ച് രക്തസാക്ഷികളെ ഓർമ്മയുണ്ടോ ???…
കൂത്തുപറമ്പ് സമരം എന്തിനായിരുന്നു എന്ന് എസ്എഫ്ഐ , ഡിവൈഎഫ്ഐ നേതൃത്വത്തിന് അറിയാമോ ???…
2016 ജനുവരി – ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആയിരുന്ന ടിപി ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ അടിച്ചുവീഴ്ത്തി … വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസന്റെ നടപടിയാണ് പ്രശ്നം എന്ന എം സ്വരാജിന്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് …
ഒന്നുകിൽ എസ്എഫ്ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം … അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം … ഇത് രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണം ..