ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇന്നോ നാളെയോ ഇവര്ക്ക് പിരിച്ചു വിടല് നോട്ടീസ് നല്കും. 1565 ഡ്രൈവർമാരേയും 90 പെയിന്റർമാരേയുമാണ് പിരിച്ചുവിടേണ്ടി വരിക. ഇതോടെ ദിവസേന നാനൂറോളം സര്വീസുകള് മുടങ്ങാനാണ് സാധ്യത.
Related News
ലഖിംപൂർ ഖേരി കേസ്: ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിരീകരണം
ലഖിംപൂർ കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കർഷകർക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ട്. (Lakhimpur shot Ashish Mishra) കർഷകർക്കിടയിലെയ്ക്ക് വാഹനം ഒടിച്ച് കയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കർഷകർക്കു നേരേ […]
ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക്
ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക് .പതിനൊന്ന് ബിഎഡ് പഠനകേന്ദ്രങ്ങളിൽ കോഴ്സ് നടത്തിപ്പിന് അനുമതി തേടിയാണ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുന്നത്. കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററുകളുടെ അംഗീകാരം 2014 മുതൽ മുൻകാല പ്രാബല്യത്തോടെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ പിൻവലിച്ച നടപടി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. 2022-വരെയുള്ള സെന്ററുകളുടെ അംഗീകാരമാണ് പുനസ്ഥാപിച്ചത്. എന്നാൽ പുതിയ പ്രവേശനവും ക്ലാസും നടത്തരുതെന്ന എൻ.സി.ടി.ഇ. അപ്പ്ലറ്റ് അതോറിറ്റി ഉത്തരവ് അതു പോലെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോഴ്സ് […]
എന്.കെ പ്രേമചന്ദ്രന് ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി
എന്.കെ പ്രേമചന്ദ്രന് ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി ആരോപണമുന്നയിച്ച് കൊല്ലത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പേര് പറയാന് മടിക്കുന്നവര്ക്ക് വോട്ട് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിനെനതിരെ ഒന്നും പറയില്ലെന്ന് രാഹുല് ഗാന്ധി പറഞ്ഞെങ്കിലും കോണ്ഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരനാറി പ്രയോഗം വലിയ രീതിയില് ചര്ച്ച ആയെങ്കിലും ഇത്തവണയും കൊല്ലത്തെ പ്രചരണ വേദികളില് മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരായ വിമര്ശനത്തില് കടുപ്പം കുറച്ചില്ല. പ്രേമചന്ദ്രന് ബി.ജെ.പിയില് പോകുമെന്ന ധ്വനി നല്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ കൊല്ലത്തെ പ്രചാരണ […]