India Kerala

കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തലാക്കിയ നപടിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ച് കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഓഫീസ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപരോധിച്ചു . എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തുടര്‍ന്ന് കെ.എസ്.യു, എസ്.എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ സമര രംഗത്തേക്ക് വരികയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു കെ.എസ്.യു വിന്‍റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് കണ്‍സഷന്‍ തുടരുമെന്ന് എം.ഡി ഉറപ്പു നല്‍കിയതായി കെ.എസ്.യു അറിയിച്ചു.

കണ്‍സഷണ്‍ നിര്‍ത്തലാക്കിയ വാര്‍ത്ത ആദ്യം പുറത്തുവിട്ടത് മീഡിയവണ്‍ ആണ്.