ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്…
കെ.എസ്.ആര്.ടി.സി സംയുക്ത ട്രേഡ് യൂണിയന് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒത്തുതീര്‍പ്പിനായി മാനേജ്മെന്റ് സംയുക്ത യൂണിയനെ ഇന്ന് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
കെ.എസ്.ആര്.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലച്ചേക്കും. രാവിലെ 10 മണിക്ക് മാനേജ്മെന്റുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ല.
ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന് അറിയിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാത്തതിനെത്തുടര്‍ന്നാണ് ട്രേഡ് യൂണിയനുകളുടെ ഈ നീക്കം
പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്. മാനേജ്മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.