India Kerala

യാത്രക്കാരുടെ തിരക്കിലെ വര്‍ദ്ധനവ്; ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും

മലബാർ മേഖലയിൽ കോഴിക്കോട് കണ്ണൂർ കാസർകോട് ഡിപ്പോകൾ കേന്ദീകരിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. പോലീസ് നിയന്ത്രണ മേഖലകളിലൊഴികെ എല്ലായിടത്തു० സർവീസ് പുനരരാരംഭിക്കാനിരിക്കുകയാണ്. ബാംഗ്ലൂർ സർവീസുകള്‍ കോയമ്പത്തൂർ വഴി മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. അതിനുള്ള അടിയന്തിര അനുമതിക്ക് തമിഴ്നാട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു വരുന്നു.

എറണാകുളം – തൃശൂര്‍ – കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് ഉണ്ട്. തൃശൂര്‍ – പാലക്കാട് – സേലം – കോയമ്പത്തൂര്‍ റൂട്ടിലും പ്രശ്നമില്ല. കോഴിക്കോട് – പാലക്കാട്‌ റൂട്ടില്‍ പെരിന്തല്‍മണ്ണ വരെയാണ് സര്‍വീസ് നിലവില്‍ നടക്കുന്നത് എന്നും കെ.എസ്.ആര്‍.ടി.സി സോഷ്യല്‍ മീഡിയ സെല്‍ അറിയിച്ചു.

സുൽത്താൻ ബത്തേരിയിൽ നിന്നും താഴെ പറയുന്ന റൂട്ടിലേക്കുള്ള ബസ്സുകൾ കനത്ത മഴയും വെള്ളക്കെട്ടും മൂലം നിർത്തി വച്ചിരിക്കുകയാണ്.

  1. സുൽത്താൻ ബത്തേരി – ബാംഗ്ലൂര്‍
  2. സുൽത്താൻ ബത്തേരി – കോഴിക്കോട്
  3. സുൽത്താൻ ബത്തേരി – മാനന്തവാടി
  4. സുൽത്താൻ ബത്തേരി – കോയമ്പത്തൂര്‍

ഇന്ന് ഉച്ചക്ക് 12, 12.30, 12.45 എന്നീ സമയങ്ങളിൽ ബാംഗ്ലൂരിൽ നിന്നും പാലക്കാട് തൃശൂർ വഴി കോഴിക്കോട് ബസ് ഉണ്ടായിരിക്കുന്നതാണ്. ഓണ്‍ലൈൻ ബുക്ക് ചെയ്യാൻ ബാംഗ്ലൂർ തൃശൂർ സെർച്ച് ചെയ്യ്താല്‍ മതിയാകും. തൃശ്ശൂരിൽ നിന്നും വേറെ ടിക്കറ്റ് തരുന്നതായിരിക്കും.