Kerala

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായി. അനുവദിച്ചത് 80 കോടി രൂപ. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നത്.

ഇരുപത്തി എണ്ണായിരം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടുകയും ശമ്പളം നൽകാനുള്ള ഉത്തരവ് ഇറങ്ങുകയും ചെയ്‌തു. 80 കോടി രൂപ രൂപയാണ് സർക്കാർ ഉത്തരവായത്. ഈ തുക നിലവിലുള്ള നടപടിക്രമങ്ങൾ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി മാനേജ്‌മന്റ് അറിയിച്ചു. പെൻഷൻ വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്.