Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും.ഡ്രൈവർമാരുടെയും,കണ്ടക്ടർ മാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്.

50 കോടി ഓവർ ഡ്രാഫ്റ്റിനു പുറമെ 35 കോടി രൂപ സർക്കാരിനോട് അധിക ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.ഇത് കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയുകയുള്ളു.അതേ സമയം പ്രഖ്യാപിച്ച സമരങ്ങളിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ.

സിഐടിയു ചീഫ് ഓഫീസ് സമരത്തിലേക്കു അടക്കം കടക്കുമ്പോൾ അനിശ്ചിതകാല പണിമുടക്കാണ് പ്രതിപക്ഷ യൂണിയനുകൾ ആലോചിക്കുന്നത്.