തിരുവനന്തപുരം: യാത്രക്കാർക്കായി മികച്ച യാത്രസൗകര്യങ്ങളൊരുക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവ്വീസുകൾ സൂപ്പർ ഹിറ്റിലേക്ക്. ബൈപ്പാസിലൂടെയാണ് സർവ്വീസ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ യാത്രാ സമയം വളരെയധികം ലഭിക്കാനാകും. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസർഗോഡ് വരെ പതിനൊന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് മിന്നൽ ബസുകൾ സർവ്വീസ് നടത്തുന്നത്. ഇതിനായി ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവ്വീസാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷിത്വവും സൗകര്യപ്രദവുമായി മാർഗമെന്ന രീതിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഈ സർവ്വീസുകൾ നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയാൽ കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ MS, വൈറ്റില, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, കൊട്ടാരക്കര, കോട്ടയം, മൂവാറ്റൂപുഴ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
വൈകുന്നേരം 4.30 ന് തിരുവനന്തപുരത്ത് നിന്നുള്ള കാസർഗോട് സർവ്വീസ് പുലർച്ചെ 4 മണിക്ക് കാസർഗോഡ് എത്തും. 9 സ്റ്റോപ്പുകൾ ഉള്ള ഈ സർവ്വീസിന് 821(661) രൂപയാണ് ടിക്കറ്റ് നിരക്ക്. (ബ്രാക്കറ്റിലുളള നിരക്കുകൾ ഓഫ് പീക്ക് ദിവസങ്ങളിലെത് ) വൈകുന്നേരം 6 .15 ന് കാസർഗോഡ് നിന്ന് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5.40 ന് തിരുവന്തപുരത്ത് എത്തും. രാത്രി 8. 45 ന് തിരുവന്തപുരത്ത് നിന്ന് തിരിക്കുന്ന കണ്ണൂർ സർവ്വീസ് പുലർച്ചെ 6 15 ന് കണ്ണൂരും രാത്രി 7.30 ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5. 5 തിരുവനന്തപുരത്തും എത്തും ( 7 സ്റ്റോപ്പ് 701( 561)രൂപയാണ് ടിക്കറ്റ് ചാർജ്). വൈകിട്ട് 6.45 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന സുൽത്താൻ ബത്തേരി സർവ്വീസ് പുലർച്ചെ 4.5ന് എത്തും. വൈകിട്ട് 7.45 ന് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5.15 ന് തിരുവന്തപുരത്ത് എത്തും (11 സ്റ്റോപ് 691(551)യാണ് നിരക്ക് ) രാത്രി 8. 30 തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിക്ക് തിരിക്കുന്ന സർവ്വീസ് പുലർച്ചെ 5.40 എത്തും. (11 സ്റ്റോപ്പ് 671(541) രൂപയാണ് ടിക്കറ്റ് നിരക്ക് ) വൈകിട്ട് 7 മണിക്ക് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന സർവ്വീസ് പുലർച്ചെ 4.25 ന് തിരുവനന്തപുരത്ത് എത്തും (10 സ്റ്റോപ്പ് 691(551)യാണ് ടിക്കറ്റ് നിരക്ക് ) 10.45 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന പാലക്കാട് സർവ്വീസ് പുലർച്ചെ 5.15 ന് പാലക്കാട് എത്തും ( 5 സ്റ്റോപ്പ് 481(391) രൂപ ) രാത്രി 10.30 ന് പാലക്കാട് നിന്നുള്ള സർവ്വീസ് പുലർച്ച 5.5 ന് തിരുവനന്തപുരത്ത് എത്തും (5 സ്റ്റോപ്പ് 501(401) രൂപയാണ് ടിക്കറ്റ് നിരക്ക് ).