കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം എന്ന നിർദ്ദേശം തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്യാൻ മാനേജ്മെന്റ് വിളിച്ച അടിയന്തിര യോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുക. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.
ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകുക എന്നതാണ് മാനേജ്മെന്റ് നിർദ്ദേശം.100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ആദ്യ ഘട്ടം ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയാക്കുകയാണ് ഇത് കൊണ്ടു ലക്ഷ്യം വെയ്ക്കുന്നത്.