Kerala

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്: പ്രതിനിധികളുടെ യോഗം വിളിച്ച് മാനേജ്മെന്റ്

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മാനേജ്മെന്റ്. ഈ മാസം 25 നാണ് യോഗം വിളിച്ചത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി നടത്തുന്ന പണിമുടക്ക്.

ശമ്പളപരിഷക്കരണം വൈകുന്നതിൽ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എം ഡിക്ക് നോട്ടീസ് നൽകിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ പണിമുടക്കുമായി ബന്ധപ്പെട്ട് ഈ മാസം 25 നാണ് പ്രതിനിധികളുടെ യോഗം കെഎസ്ആർടിസി മാനേജ്‌മന്റ് വിളിച്ചത്.

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി എംപ്ലോയീസ് യൂനിയൻ നവംബർ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി ഈ മാസം 28 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.

2011 ലാണ് ഇതിന് മുൻപ് കെഎസ്ആർടിസിയിൽ ശമ്പളം പരിഷ്‌ക്കരിച്ചത്. അതിനിടെ, കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.