കെ.എസ്.ആര്.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു.
Related News
യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്
യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്. ആ വിള്ളല്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും. പാലായിലെ ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജി സുധാകരന് മീഡിയവണിനോട് പറഞ്ഞു.
ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി
കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയില്‍ നിന്നുമാണു കുട്ടികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ കാണാതായത്. രാവിലെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് 9 പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് […]
പോളണ്ടിലെ മലയാളി യുവാവിന്റെ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും
പോളണ്ടിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. കൊലപാതകം ആയതിനാൽ ഒരാഴ്ചയെങ്കിലും സമയം എടുക്കും. അറസ്റ്റിലായ വീട്ടുടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് പോരുന്നു. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്. […]