അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് അധിക സർവീസ് ആരംഭിക്കും. സെപ്തംബര്‍ നാല് മുതൽ തുടങ്ങുന്ന അധിക സർവീസുകളുടെ ആദ്യ ലിസ്റ്റ് കെ.എസ്.ആർ.ടി.സി പുറത്തിറക്കി.
സ്വകാര്യ ബസുകളുടെ ഉത്സവക്കാല ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ 4 മുതൽ സർവീസുകൾ ആരംഭിക്കും. ബാംഗ്ലൂരിൽ നിന്ന് രാത്രി 9:20 നും 9:45 നും കോഴിക്കോട്ടേക്കും, 9 മണിക്ക് കണ്ണൂർ , 10:15 ന് പയ്യന്നൂർ, 7:15 ന് തൃശ്ശൂർ, വൈകുന്നേരം 6:30ന് എറണാകുളം, 6 മണിക്ക് കോട്ടയം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. 14 ാം തീയതി വരെ ഇത് തുടരും. ബാംഗ്ലൂരിലേക്ക് നാലാം തീയതി മുതൽ 16 വരെ കോഴിക്കോട് നിന്ന് രാത്രി 7.35 നും 8:35 നും കണ്ണൂരിൽ നിന്ന് 8 മണിക്കും തൃശൂരിൽ നിന്ന് 7.15നും പയ്യന്നൂർ ,എറണാകുളം എന്നിവിടങ്ങളിൽ നിന്ന് വൈകുന്നേരം 5.30 നും കോട്ടയത്ത് നിന്ന് 5 മണിക്കും സർവീസുകൾ ഉണ്ടാകും. എല്ലാ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ ഏർപ്പെടുത്തി. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് അധിക സർവീസുകളുടെ എണ്ണം വർധിപ്പിക്കും.