India Kerala

കെ.എസ്.ആർ.ടി.സി വീണ്ടും സുപ്രീം കോടതിയിലേക്ക്

താത്കാലിക ഡ്രൈവർമാരെ പുറത്താക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകും. 1549 പേരെ ഈ മാസം 30 നാണ് പിരിച്ചുവിടേണ്ടത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ താത്കാലിക ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ കനത്ത തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതിൽ കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ പുറത്താക്കലും ഉൾപ്പെടും.

3861 എം. പാനൽ കണ്ടക്ടർമാരുടെ പുറത്താകലും പിന്നീടുണ്ടായ സർക്കാർ വിരുദ്ധ സമരങ്ങളും ഇടതുമുന്നണിക്ക് തിരിച്ചടിയായി. 1549 ഡ്രൈവർമാരെയും കൂടി പുറത്താക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയെ സമീപിച്ച് സാവകാശം തേടിയെങ്കിലും ഈ മാസം 30 ന് ഇവരെ പിരിച്ചുവിടണം. 90 പെയിന്‍റര്‍മാരും പുറത്തേക്ക് പോകും.