Kerala

യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി ബസ്സ് സമരം

കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരം സംസ്ഥാനത്തെ ഭൂരിഭാഗം സർവീസുകളെയും ബാധിച്ചു. ദീര്‍ഘദൂര ബസുകളടക്കം പത്ത് ശതമാനം സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. മറ്റ് യൂണിയനുകളിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തതായി സമരം നടത്തുന്ന ടിഡിഎഫ്, ബിഎംഎസ് സംഘടന നേതാക്കൾ പറഞ്ഞു.

കോഴിക്കോട് ഡിപ്പോയിൽ ഇരുപത്തി അഞ്ച് സർവീസ് മുടങ്ങി, കൊല്ലം ഡിപ്പോയിൽ നിന്ന് 11 സർവീസുകൾ മാത്രമേ ഇന്ന് നടന്നുള്ളു. ബാക്കിയെല്ലാം മുടങ്ങി. സംസ്ഥാനത്ത് പത്ത് ശതമാനം സർവ്വീസുകൾ മാത്രമാണ് നടന്നത്. സമരത്തിനാഹ്വാനം ചെയ്തത് ടിഡിഎഫ്, ബിഎംഎസ് യൂണിയനുകളാണെങ്കിലും മറ്റ് യൂണിയനുകളിലെ തൊഴിലാളികളും പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു.

ഭൂരിഭാഗം ദീർഘദൂര സർവീസുകളും മുടങ്ങി. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുപ്പെട്ടത് ഒരു ബസ് മാത്രമാണ്. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ഒരു സര്‍വ്വീസ് മുടങ്ങിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണം സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകരും യൂണിയനുകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.