എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. ഇന്നലെ 300ലേറെ സർവീസുകൾ മുടങ്ങി.അവധി ദിവസങ്ങളിൽ തിരക്ക് കുറവായതിനാൽ താൽക്കാലിക ഡ്രൈവർമാരെ ജോലിക്ക് നിയോഗിച്ചിട്ടില്ല. ഡ്രൈവർ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി 1500 ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു.
അവധി പ്രമാണിച്ച് ഇന്നും നാളെയും താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇനി ബുധനാഴ്ച ഡ്യൂട്ടിയ്ക്ക് എത്തിയാല്‍ മതിയെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പി.എസ്.സി ഡ്രൈവര്‍ നിയമനങ്ങള്‍ ഉടന്‍ നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.