കെ.എസ്.ആർ.ടി.സിയിൽ മതിയായ ഡ്രൈവർമാരില്ലാത്തതിനാല്‍ ഇന്നും സർവീസുകൾ മുടങ്ങി. പുറത്താക്കിയവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചെങ്കിലും തിരിച്ചെടുത്ത ഉത്തരവ് നൽകാത്തതിനാൽ ചില ഡ്രൈവർമാർ ജോലിയിൽ പ്രവേശിച്ചില്ല. ഇതു വരെ 277 സർവീസുകൾ റദ്ദാക്കി.
പുറത്താക്കിയ ഡ്രൈവർമാരെ ദിവസ വേത നടിസ്ഥാനത്തിൽ തിരിച്ചെടുത്തിട്ടും കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധി തുടരുന്നു. തിരിച്ചെടുത്ത ഉത്തരവ് കിട്ടാതെ ഹാജരാകില്ലെന്നാണ് ചില ഡ്രൈവർമാരുടെ നിലപാട്. 2107 പേരെയാണ് പുറത്താക്കിയതെങ്കിലും 600 പേർക്കാണ് തിരികെ നിയമനം നൽകിയത്. ആനുകൂല്യങ്ങൾ നൽകാത്തതിലും പ്രതിഷേധമുണ്ട്. ഡ്രൈവർമാരില്ലാതെ ഇന്ന് മുടങ്ങിയത് 277 സർവീസുകൾ. തെക്കൻ മേഖല 130, മധ്യമേഖല 114 വടക്കൻ മേഖല 33. പി. എസ്.സി വഴി എം പാനൽ ഡ്രൈവറായി നിയമിതരായ 512 ഡ്രൈവർമാരെയും പുറത്താക്കിയിരുന്നു. ഒരാഴ്ച കൊണ്ട് പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെ.എസ്.ആർ ടി.സി വൃത്തങ്ങൾ അറിയിച്ചത്.